കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കടവ് പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികള്‍ പൊലിസ് പിടിയില...
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കടവ് പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികള്‍ പൊലിസ് പിടിയില്‍. മൂന്നാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. മനപ്പൂര്‍വമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ രാവിലെ തൃപ്പൂണിത്തറ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതേസമയം, ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സബ് കളക്ടര്‍ കെ. മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കമാണ് സംഘം പരിശോധിക്കുന്നത്.
Key words: Tripunithura Blast, Arrest
COMMENTS