സുൽത്താൻ ബത്തേരി : വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിക്കാൻ ശ്രമ...
സുൽത്താൻ ബത്തേരി : വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിക്കാൻ ശ്രമിച്ചു. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു.
വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവയും പശുക്കിടാവും ചാണകക്കുഴിയില്‍ വീണു. ഇവിടെ നിന്ന് സമീപത്തെ തേട്ടത്തിലേക്ക് കടുവ കയറിപ്പോയി.
കടുവയെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ കാല്‍പ്പാടുകളില്‍ നിന്ന് കടുവയാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയും.
Key words: Tiger, Wayanad
COMMENTS