Thiruvananthapuram child missing case
തിരുവനന്തപുരം: പേട്ടയില്‍ നാടോടി സംഘത്തിലെ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ കുട്ടിയുടെ ബന്ധുക്കള്‍. കുട്ടിയെ വിട്ടുകിട്ടണമെന്നും തുടര്‍ നടപടികളില്‍ താത്പര്യമില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്.
കുട്ടിയുമായി നാട്ടിലേക്ക് മടങ്ങണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം. അഭയ കേന്ദ്രത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി രണ്ടു മണിയോടെയാണ് കുട്ടിയെ കാണാതായത്.
തുടര്‍ന്ന് തിങ്കളാഴ്ച പകല്‍ മുഴുവന്‍ നടത്തിയ അന്വേഷണത്തിനു ശേഷം രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേസ്‌റ്റേഷനു സമീപത്തെ ഓടയില്‍ നിന്നുമാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തത്.
Keywords: Child missing case, Police, Relatives, Pettah
COMMENTS