Theatre owners to stop screening movies from February 22
കൊച്ചി: ഈ മാസം 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ ധാരണ ലംഘിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
അടുത്ത ബുധനാഴ്ചയ്ക്കകം തീരുമാനമായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നാണ് തീരുമാനം. കരാര്‍ അനുസരിച്ച് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ 42 ദിവസത്തിനു ശേഷമേ ഒ.ടി.ടിക്ക് നല്‍കാവൂ. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതു ലംഘിക്കുന്നുയെന്നാണ് പരാതി.
മാത്രമല്ല തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തണം എന്ന ആവശ്യവും തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവച്ചിരുന്നു. ഇതിനും നിര്‍മ്മാതാക്കള്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകള്‍ കടുത്ത നിലപാടിലേക്ക് പോകുന്നത്.
Keywords: Theatre owners, February 22, Stop screening
COMMENTS