ന്യൂഡല്‍ഹി: അബുദാബിയില്‍ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്) സൊസൈറ്റി നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രം പ്രധാനമന്...
ന്യൂഡല്‍ഹി: അബുദാബിയില്‍ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്) സൊസൈറ്റി നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. അബുദാബിയിലെ ആദ്യ ക്ഷേത്രമാണിത്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയില്‍ യുഎഇ സര്‍ക്കാര്‍ സംഭാവന ചെയ്ത 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2019 ലാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തിയിട്ടുണ്ട്. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്.
യുഎഇയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രം കൂടിയാണിത്. 2022 ഒക്ടോബറില്‍, യുഎഇ മന്ത്രി എച്ച്എച്ച് ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദുബായിലെ ആദ്യ ക്ഷേത്രം ഉദ്ഘാടനം ചെയ്തു.
ബി.എ.പി.എസ് ക്ഷേത്രംമാര്‍ച്ച് ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കുന്ന ക്ഷേത്രത്തിന്റെ സമര്‍പ്പണ ചടങ്ങിനും പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കും.
വിശാലമായ ഘടനയില്‍ 3,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു പ്രാര്‍ത്ഥനാ ഹാളും ഒരു കമ്മ്യൂണിറ്റി സെന്ററും ഒരു പ്രദര്‍ശന ഹാളും ഒരു ഗ്രന്ഥശാലയും കുട്ടികളുടെ പാര്‍ക്കും ഉള്‍പ്പെടുന്നതാണ് നിര്‍മ്മിതി. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കരകൗശല വിദഗ്ധര്‍ 25,000-ലധികം ശിലകള്‍ കൊണ്ട് നിര്‍മ്മിച്ച പിങ്ക് മണല്‍ക്കല്ലിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ മാര്‍ബിള്‍ കൊത്തുപണികള്‍ ക്ഷേത്രത്തിലുണ്ട്.
Key words: Prime Minister, Hindu temple, Abu Dhabi
COMMENTS