വയനാട് : പടമലയില്‍ അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഒന്നരമണിക്കൂറിനുള്ളില്‍ മയക്കുവെടി വച്ചു പിടികൂടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന...
വയനാട് : പടമലയില്‍ അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഒന്നരമണിക്കൂറിനുള്ളില്‍ മയക്കുവെടി വച്ചു പിടികൂടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വയനാട്ടിലെ ജനങ്ങള്‍ എല്ലാപേരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തണ്ണീര്‍ക്കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഒരു ഹിയറിംഗ് നടത്തിവരികയാണ്. ഇക്കാരണത്താന്‍ തന്നെ ഹൈക്കോടതിയെ അറിയിച്ച ശേഷം നടപടികള്‍ സ്വീകരിക്കാമെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വയനാട്ടില്‍ നടന്നു വരുന്നത് അസാധാരണണായ സംഭവവികാസങ്ങളാണെന്നും മന്ത്രി പറഞ്ഞു. കാട്ടാന ഒരു ചെറുപ്പക്കാരനെ ചവിട്ടിക്കൊന്നുവെന്നത് അങ്ങേയറ്റം വേദനാജനകവും ഉത്കണ്ഠയ്ക്ക് വകവയ്ക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറാണ്. പക്ഷേ, ജനങ്ങള്‍ അതിന് അനുവദിക്കുന്നില്ല. അടിയന്തരമായി കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Key words: Manathavadi, Elephant Issue, AK Saseendran
COMMENTS