`Thamilaga Vettri Kazhagam'
ചെന്നൈ: നടന്‍ വിജയ്‌യും രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുന്നു. തമിഴക വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. നടന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് പാര്‍ട്ടി രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത്.
ഇതിനോടനുബന്ധിച്ച് ഒരു മൊബൈല്‍ ആപ്പും ഉടന്‍ പുറത്തിറക്കും. ഇതുവഴി ആളുകള്‍ക്ക് പാര്‍ട്ടിയില്‍ അംഗങ്ങളാകാന്‍ സാധിക്കും. ഇതിലൂടെ ഒരു കോടി ജനങ്ങളെ അംഗങ്ങളാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് നേരത്തെ തന്നെ വിശദമാക്കിയിരുന്നു.
ഇതോടൊപ്പം ഇതുവരെ കരാറായിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയശേഷം അഭിനയരംഗം ഉപേക്ഷിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
COMMENTS