ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ടിയാഗോ, ടിഗോര്‍ iCNG എഎംടി - ഇന്ത്യയിലെ ആദ്യ എഎംടി സിഎന്‍ജി കാറുകളുടെ ലോഞ്ച് പ്...
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ടിയാഗോ, ടിഗോര്‍ iCNG എഎംടി - ഇന്ത്യയിലെ ആദ്യ എഎംടി സിഎന്‍ജി കാറുകളുടെ ലോഞ്ച് പ്രഖ്യാപിച്ചു.
28.06 കി.മീ/കിലോ മൈലേജുള്ള ഈ കാറുകള്‍ ടിയാഗോ ഐസിഎന്‍ജിക്ക് 7.89 ലക്ഷം രൂപയും ടിഗോര്‍ ഐസിഎന്‍ജിക്ക് (എക്‌സ്-ഷോറൂം ഡല്‍ഹി) 8.84 ലക്ഷം രൂപയും പ്രാരംഭ വിലയില്‍ ലഭ്യമാകും. ടിയാഗോയില്‍ പുതിയ ടൊര്‍ണാഡോ ബ്ലൂ, ടിയാഗോ എന്‍ആര്‍ജിയില്‍ ഗ്രാസ്ലാന്‍ഡ് ബീജ്, ടിഗോറില്‍ മെറ്റിയര്‍ ബ്രോണ്‍സ് എന്നിവ കമ്പനി അവതരിപ്പിച്ചു.
ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ഓട്ടോമാറ്റിക് കാര്‍ പുറത്തിറക്കി. സിഎന്‍ജി ടിയാഗോ, ടിഗോര്‍ എഎംടി കാറുകളാണ് ടാറ്റ പുറത്തിറക്കിയത്. 28.06 കിലോമീറ്റര്‍ മൈലേജ് തരാന്‍ കഴിയുന്നതാണ് ഈ കാറെന്ന് കമ്പനി പറയുന്നു. ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി എഎംടി മോഡലുകള്‍ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
എന്തായാലും ടാറ്റയുടെ പുത്തന്‍ സിഎന്‍ജി മോഡലുകളുടെ വരവോടെ മാരുതി സുസുക്കിയുടെ സിഎന്‍ജി കോട്ടയില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായി.
Key words: Tata Motors, India's first CNG, Automatic car, Launch
COMMENTS