Supreme court order about electoral bonds
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യമാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വിവിരങ്ങളറിയാന്‍ വോട്ടര്‍മാരായ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.
അംഗീകൃത ബാങ്കില്‍ നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കുന്ന പദ്ധതി 2018 ലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇങ്ങനെ ലഭിക്കുന്ന ബോണ്ടുകള്‍ പാര്‍ട്ടികള്‍ക്ക് 15 ദിവസത്തിനകം പണമാക്കി മാറ്റിയെടുക്കാനാകും.
സംഭാവന നല്‍കിയ വിവരങ്ങള്‍ അതത് പാര്‍ട്ടിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാന്‍ സാധിക്കില്ലെന്നതാണ് ഇതിലെ പ്രത്യേകത. ഇതിലെ സുതാര്യതക്കുറവ് ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Order, Electoral bonds
COMMENTS