Supreme court order about Bineesh Kodiyeri's bail plea
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. ബംഗളൂരു ഇ.ഡി ഡെപ്യൂട്ടി ഡറക്ടര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
നാലു വര്‍ഷത്തോളമായി ബിനീഷ് ജാമ്യത്തിലായതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിന്റെ തുടര്‍ നടപടികളില്‍ സ്റ്റേ ചെയ്യണമെന്നുള്ള ഹര്‍ജിക്കെതിരെ ഇ.ഡി ഹര്‍ജി നല്‍കിയിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Supreme court, Bineesh Kodiyeri, Bail plea
COMMENTS