ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയ...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
''ഞങ്ങള്‍ ഇടപെടുന്നില്ല, ഹൈക്കോടതിയില്‍ പോകൂ,'' തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറന്റെ ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി പറഞ്ഞു.
ബുധനാഴ്ച രാത്രി വൈകിയാണ് ഹേമന്ത് സോറന്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ 10 ദിവസത്തെ കസ്റ്റഡിക്ക് വേണ്ടിയുള്ള കേന്ദ്ര ഏജന്‍സിയുടെ അഭ്യര്‍ത്ഥനയില്‍ അന്തിമ വിധി പുറപ്പെടുവിച്ചതോടെ അദ്ദേഹത്തെ ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Key words: Jharkhand Chief Minister, Hemant Soren, High Court, Supreme Court
COMMENTS