Speaker A.N Shamseer about private universities in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.
ഇത്തരത്തില്‍ സ്വകാര്യ സര്‍വകലാശാലകളുടെ വരവോടെ യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടാകുമെന്നും അതുവഴി പുതിയ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ വരുന്നതോടെ നിലവിലെ യൂണിവേഴ്‌സിറ്റികള്‍ തകരില്ലെന്നും നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് അത് പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് അമൃത, ജെയിന്‍, മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി, അസിം പേംജി, ക്രെസ്റ്റ് തുടങ്ങി ഇരുപതോളം സര്‍വകലാശാലകള്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Keywords: Speaker, private universities, Kerala
COMMENTS