Sonia Gandhi will file nomination for Rajya Sabha today
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ സോണിയഗാന്ധി രാജസ്ഥാനില്‍ നിന്നുള്ള പ്രതിനിധിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഇതിനായി ഉടന്‍ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15 നാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഈ തീരുമാനമായത്. ഫെബ്രുവരി 27 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 പേരാണ് വരുന്ന ഏപ്രിലില്‍ രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.
22 വര്‍ഷത്തോളം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം, അഞ്ചു തവണ ലോക്‌സഭ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി അനാരോഗ്യം കാരണമാണ് ഇപ്പോള്‍ മാറിനില്‍ക്കുന്നതെന്നാണ് വിവരം.
Keywords: Sonia Gandhi, Nomination, Rajya Sabha, Soon
COMMENTS