ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
25 വര്‍ഷമായി റായ്ബറേലി മണ്ഡലത്തില്‍ നിന്നാണ് സോണിയ മത്സരിച്ചിരുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം ലോക്‌സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.
ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണമാണ് സോണിയ റായ്ബറേലിയില്‍ ഇക്കുറി മത്സരിക്കാതിരുന്നതെന്നാണ് സോണിയയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റായ്ബറേലിയിലെ വോട്ടര്‍മാര്‍ കൂടെ നിന്നതടക്കം ചൂണ്ടിക്കാട്ടി വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം സോണിയ കത്തയച്ചിരുന്നു. കത്തില്‍ നന്ദിയും ഇനിയും ഒപ്പം നില്‍ക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.
Key words: Sonia Gandhi, Rajya Sabha, MP, Rajasthan
COMMENTS