Singer and actor Vijayalekshmi found dead
ലഖ്നൗ: ഗായികയും നടിയും രാഷ്ട്രീയ നേതാവുമായ വിജയലക്ഷ്മിയെ (മല്ലിക രജ്പുത്) (35) മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം വിജയലക്ഷ്മിയെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി.
ഗായികയായ വിജയലക്ഷ്മി കങ്കണ റണാവത്ത് നായികയായ `റിവോള്‍വര്‍ റാണി' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും രണ്ടു വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിടുകയും പിന്നീട് ഭാരതീയ സവര്‍ണ സംഘ് സംഘടനയുടെ ദേശീയ സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കുകയുമായിരുന്നു.
Keywords: Vijayalekshmi, Dead, Police, Suicide
COMMENTS