ഭ്രമയുഗ'ത്തിന്റെ ഹൊറര്‍ പോസ്റ്ററില്‍ മമ്മൂട്ടിയെ കണ്ട് നോക്കി നിന്നതുപോലെ വീണ്ടും ഞെട്ടാന്‍ തയ്യാറായിക്കോളൂ. അജയ് ദേവ്ഗണ്‍, ജ്യോതിക, മാ...
ഭ്രമയുഗ'ത്തിന്റെ ഹൊറര്‍ പോസ്റ്ററില്‍ മമ്മൂട്ടിയെ കണ്ട് നോക്കി നിന്നതുപോലെ വീണ്ടും ഞെട്ടാന്‍ തയ്യാറായിക്കോളൂ. അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ശെയ്ത്താന്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിലെ വില്ലനായ മാധവന്റെ ലുക്കാണ് ഇതിനോടകം ശ്രദ്ധനേടിയിരിക്കുകയാണ്. നീല കണ്ണുകളുള്ള മാധവന്റെ രൗദ്ര ഭാവമാണ് പോസ്റ്ററിലുള്ളത്. 'ഈ ശെയ്താന്റെ കണ്ണില്‍ നിന്ന് അകന്ന് നില്‍ക്കൂ' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗണ്‍ കുറിച്ചത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ശെയ്താന്‍ മാര്‍ച്ച് 8ന് റിലീസ് ചെയ്യും.
ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഹൊറര്‍ എലമെന്റ്സോടെ എത്തിയ ടീസറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം അമിത് ത്രിവേദി.
Key words: Shaittan Movie, Madhavan, Jyothika, Ajai Devgun
COMMENTS