SFIO team at KSIDC Thiruvananthapuram
തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം കെഎസ്‌ഐഡിസിയില്‍. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.
സിഎംആര്‍എല്ലില്‍ തുടര്‍ച്ചയായ രണ്ടു ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ കീഴിലുള്ള ഓഫീസിലേക്ക് സംഘം എത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കുരുക്ക് മുറുക്കുന്നതായി വേണം അനുമാനിക്കാന്‍.
സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കെഎസ്‌ഐഡിസി വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു.
Keywords: SFIO, KSIDC, Veena Vijayan, CM
COMMENTS