ചെന്നൈ: ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഇഡി അറസ്റ്റ് ചെയ്ത് എട്ട് മാസത്തിന് ശേഷം തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജി...
ചെന്നൈ: ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഇഡി അറസ്റ്റ് ചെയ്ത് എട്ട് മാസത്തിന് ശേഷം തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജി രാജി സമര്‍പ്പിച്ചു. അറസ്റ്റിനെ തുടര്‍ന്ന് വകുപ്പില്ലാതെ മന്ത്രിസ്ഥാനം വഹിക്കുകയായിരുന്നു ബാലാജി. അറസ്റ്റില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി പുനഃപരിശോധിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി നീക്കവുമായി ബാലാജി രംഗത്തെത്തിയത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗത മന്ത്രിയായിരുന്നു ഇദ്ദേഹം. അക്കാലം മുതലുള്ള ആരോപണങ്ങളാണ് ബാലാജിയുടെ നിയമപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 ന് ബാലാജിയുടെ അറസ്റ്റിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി മന്ത്രിസഭയില്‍ നിന്ന് ബാലാജിയെ പുറത്താക്കിയിരുന്നെങ്കിലും വിവാദമായ ഈ തീരുമാനം പിന്നീട് പിന്‍വലിക്കുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വകുപ്പുകള്‍ മാറ്റുകയും വകുപ്പില്ലാ മന്ത്രിയായി തുടരുകയുമായിരുന്നു.
Key words: Senthil Balaji, Resigns, TamilNadu
COMMENTS