ന്യൂഡല്‍ഹി: സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ ...
ന്യൂഡല്‍ഹി: സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം.
1971 മുതല്‍ സുപ്രിംകോടതിയില്‍ അഭിഭാഷകനാണ്. 1972 മുതല്‍ 1975 ജൂണ്‍ വരെ അഡ്വക്കേറ്റ് സോളിസിറ്റര്‍ പദവി വഹിച്ചിരുന്നു. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെപ്രതിഷേധ സൂചകമായി പദവി രാജിവെക്കുകയായിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസ്, കൊളീജിയം കേസ്, ഭോപ്പാല്‍ ദുരന്തക്കേസ് അടക്കമുള്ള കേസുകളില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി എസ്. നരിമാന്‍.
1999 മുതല്‍ 2005 വരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Key words: Senior Advocate, Fali S. Nariman, Passed Away
COMMENTS