തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത...
തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിലാണ് തീരുമാനം. പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.
എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഈ സ്‌കൂളുകളില്‍ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷ. മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ.
Key words: School Annual Examination, March
COMMENTS