Sansad Maharatna award for N.K Premachandran M.P
ന്യൂഡല്‍ഹി: ലോക്‌സഭയിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്‌കാരം സ്വന്തമാക്കി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്.
ഇന്നു രാവിലെ ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് പുരസ്‌കാരം കൈമാറും. ലോക്‌സഭയിലെ മികച്ച പ്രകടനത്തിന് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്നതാണ് സന്‍സദ് മഹാരത്‌ന പുരസ്‌കാരം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്.
Keywords: N.K Premachandran M.P, Sansad Maharatna award, APJ Abdul Kalam
COMMENTS