കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ഒട്ടേറെ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനും ഭൂമി തട്ടിപ്പിനും ഇരയായ സംഭവത്തില്‍ പ്രതിയായ തൃണമൂല്‍ ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ഒട്ടേറെ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനും ഭൂമി തട്ടിപ്പിനും ഇരയായ സംഭവത്തില്‍ പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തു. 55 ദിവസം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാളെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാന്‍ പ്രദേശത്ത് നിന്നാണ് 53 കാരനായ ഷെയ്ഖ് ഷാജഹാനെ പിടികൂടിയതെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അമിനുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു.
ഷാജഹാന്‍ ഷെയ്ക്കിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സ്ത്രീകളുടെ നേതൃത്വത്തില്‍ സന്ദേശ്ഖാലി പ്രദേശത്ത് സമരം നടത്തിവരികയായിരുന്നു. തൃണമൂല്‍ നേതാവിനും കൂട്ടാളികള്‍ക്കും എതിരെ ആദിവാസി കുടുംബങ്ങളില്‍ നിന്ന് 'ലൈംഗിക പീഡനത്തിനും ഭൂമി കൈയേറ്റത്തിനും' 50 പരാതികള്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷനു ലഭിച്ചിട്ടുണ്ട്. ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട 400 പരാതികള്‍ ഉള്‍പ്പെടെ 1,250 പരാതികള്‍ ഇതുവരെ ഷാജഹാനും കൂട്ടാളികള്‍ക്കും എതിരായി ലഭിച്ചതായും അധികൃതര്‍ പറയുന്നു.
Key Words: Sandesh Khali, Arrest,
COMMENTS