Russia is close to creating cancer vaccines - Vladimir Putin
മോസ്‌കോ: കാന്‍സറിനുള്ള വാക്‌സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ആധുനിക സാങ്കേതികവിദ്യകളെ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് പുതിന്റെ പ്രഖ്യാപനം.
കാന്‍സര്‍ വാക്‌സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മ്മാണത്തിന് തൊട്ടടുത്താണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നും ഉടന്‍ തന്നെ വാക്‌സിന്‍ പുറത്തിറങ്ങുമെന്നും പുതിന്‍ അവകാശപ്പെട്ടു.
വ്യക്തിഗത ചികിത്സയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പുതിന്‍ വ്യക്തമാക്കി. അതേസമയം വാക്‌സിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Russia, Cancer vaccine, Vladimir Putin
COMMENTS