As part of the Rural Agriculture Work Experience Fair, the students of Amrita Agricultural College conducted a class on the scheme to the farmers
കോയമ്പത്തൂര്‍ : ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സ്‌കീമിനെ പറ്റി ക്ലാസ്സ് നടത്തി.
അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന സ്‌കീം വഴി കര്‍ഷകര്‍ക്ക് രണ്ടു കോടി രൂപ വരെ മൂന്നു ശതമാനം പലിശയ്ക്ക് ലോണ്‍ അനുവദിക്കുന്നു. കൂടാതെ പ്രൈം മിനിസ്റ്റര്‍ ഫോര്‍മലൈസേഷന്‍ ഒഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റെര്‍പ്രൈസ് എന്ന സ്‌കീം കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമാണ്.
ചെറുകിട വ്യവസായികളാണ് കൂടുതലായും ഈ ലോണ്‍ ഉപയോഗപ്പെടുത്താറുള്ളത്. 35% സബ്സിഡിയും 10 ലക്ഷം വരെ തുകയും ഇതിലൂടെ ലഭിക്കുന്നു. കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍ പരിപാടിയ്ക്കു നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളായ അബീര്‍ണ, അലീന, ദേവി , ഗോകുല്‍, കാവ്യ, നന്ദന, സമീക്ഷ, അഭിരാമി, ആര്‍ദ്ര, ആതിര, ഹരി, കാശ്മീര, മറിയ, നമിത, രേഷ്മന്‍ എന്നിവരാണ് ക്ലാസ്സ് നയിച്ചത്.
Summary: As part of the Rural Agriculture Work Experience Fair, the students of Amrita Agricultural College conducted a class on the scheme to the farmers of Kondambatti Panchayat.
COMMENTS