വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പടമലയില്‍ വച്ചാണ് കാട്ടാന ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കര്‍ണാടക റേഡി...
വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പടമലയില്‍ വച്ചാണ് കാട്ടാന ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കര്‍ണാടക റേഡിയോ കോളര്‍ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. ട്രാക്ടര്‍ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയില്‍ അജി എന്ന അജീഷ് കുമാറാണ് കൊല്ലപ്പെട്ടത്.
രാവിലെ പുല്ലരിയാന്‍ പോയതായിരുന്നു അജീഷ്. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നില്‍പ്പടുകയായിരുന്നു. മുന്നില്‍ വന്നുപെട്ട ആനയെ കണ്ട് അജീഷ് സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. അജീഷിനെ ആന ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നോര്‍ത്ത് - സൗത്ത് വയനാട് വനം ഡിവിഷനുകള്‍ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ. ഇവിടെയാണ് ആന ആക്രമണം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി വയനാട് മാനന്തവാടിയില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. ആനയെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടണമെന്നാണ് ആവശ്യം.
Key words: Wayanad Protest, Wild elephant Issue
COMMENTS