കൊച്ചി: അഡ്വ.ബി.എ ആളൂരിനെതിരേ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശര...
കൊച്ചി: അഡ്വ.ബി.എ ആളൂരിനെതിരേ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി. ഈ പരാതിയും ചേര്‍ത്ത് മൂന്നാമത്തെ കേസാണ് ആളൂരിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നല്‍കിയെന്നും അത് തിരികെ ചോദിച്ചപ്പോള്‍ അപമാനിക്കുകയുംചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്.
Key words: POCSO Cas, Adv. B. A Alur
COMMENTS