PM Modi to visit Thiruvananthapuram for two days
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച തിരുവനന്തപുരത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെപി നടത്തുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
രാവിലെ പത്തുമണിക്ക് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരെ വി.എസ്.എസ്.സിയിലേക്കാണ് പോകുന്നത്. അവിടെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തശേഷം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സമാപന സമ്മേളന വേദിയിലെത്തും.
സമ്മേളനത്തില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ മോഡി പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി എത്തുന്നതിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ബി.ജെ.പി ഏറെ വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖരന്‍, നടി ശോഭന എന്നിവരുടെ പേരുകളാണ് ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നത്.
Keywords: PM Modi, Thiruvananthapuram, VSSC, Central stadium
COMMENTS