കൊച്ചി: സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍...
കൊച്ചി: സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍.
മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എല്ലിനെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തു വിട്ടിട്ടും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്നും മാത്യു പറഞ്ഞു.
തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണെന്നും.40000 കോടി രൂപയുടെ മണല്‍ ഖനനം ചെയ്തുവെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
തോട്ടപ്പള്ളിയില്‍ സിഎംആര്‍എല്‍ പ്രമോട്ടറായ കെ.ആര്‍.ഇ.എംഎല്‍ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. എന്തിന് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ പോലും പ്രശ്നം ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എം.ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Key words: Masappady Issue, Pinarayi Vijayan, Mathew Kuzhalnadan
COMMENTS