ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് മണ്‍ ചട്ടിയുമായി ഭിക്ഷയാചിക്കാനിറങ്ങിയ മറിയക്കുട്ടിയെ പോലെ വ്യത്യസ്തമായ പ്രതിഷേധവുമായി മറ...
ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് മണ്‍ ചട്ടിയുമായി ഭിക്ഷയാചിക്കാനിറങ്ങിയ മറിയക്കുട്ടിയെ പോലെ വ്യത്യസ്തമായ പ്രതിഷേധവുമായി മറ്റൊരു വയോധികയും. അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് വണ്ടിപ്പെരിയാര്‍ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മ.
വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡില്‍ കസേരയിട്ട് ഒന്നര മണിക്കൂറോളമാണ് ഇവര്‍ പ്രതിഷേധിച്ചത്. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തെ തുടര്‍ന്ന് റോഡില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.
സംസ്ഥാനത്ത് പെന്‍ഷന്‍ മുടങ്ങിയിട്ട് ഏകദേശം അരവര്‍ഷത്തോളമാകുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
COMMENTS