ചാന്ദ്രപര്യവേഷണത്തില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നും 300 കിലോ മീറ്റര്‍ അക...
ചാന്ദ്രപര്യവേഷണത്തില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെയുള്ള മലപേര്‍ട്ട് എ എന്ന ഗര്‍ത്തത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. ഇതോടെ 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ പേടകമായിരിക്കുകയാണ് ഒഡീഷ്യസ്.
ഫെബ്രുവരി 15-നായിരുന്നു ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ഒഡീഷ്യസ് കുതിച്ചത്.
14 അടി നീളമുള്ള ലാന്‍ഡര്‍ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നാസയുടെ ആറ് പേലോഡുകളുമായിട്ടായിരുന്നു ചന്ദ്രനിലേക്കുള്ള യാത്ര.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയോടൊപ്പം ചേര്‍ന്ന് സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സ് നിര്‍മ്മിച്ച പേടകമാണ് ഒഡീഷ്യസ്. നോവ-സി എന്നാണ് ലാന്‍ഡറിന്റെ യഥാര്‍ത്ഥ പേര്.
ഇതിനിടെ 6,20,000 മൈലുകള്‍ സഞ്ചരിച്ചിരുന്നു. ഇനി വരുന്ന ഒരാഴ്ചയോളം ഒഡീഷ്യസ് ചന്ദ്രനില്‍ പര്യവേഷണം നടത്തും. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ക്ക് മാത്രമാണ് ഇതുവരെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ സാധിച്ചിട്ടുള്ളത്.
Key words: Odysseus, lunar Mission, America
COMMENTS