മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ആണ് പ്രിയാമ...
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ആണ് പ്രിയാമണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ചിത്രത്തില്‍ താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ അഭിനയ ജീവിതത്തെ പറ്റി തുറന്നു സംസാരിക്കുകയാണ് പ്രിയാമണി. തന്റെ ഭര്‍ത്താവ് കാരണമാണ് തനിക്ക് ഇപ്പോഴും ഒരു നടിയായി തുടരാന്‍ സാധിക്കുന്നതെന്നാണ് പ്രിയ പറയുന്നത്.
'നേരത്തെ നടിമാര്‍ വിവാഹിതരായാല്‍ ആരാധകര്‍ കുറയും, വിവാഹിതയായ നടിക്ക് നായികയായി അഭിനയിക്കാന്‍ യോഗ്യതയില്ലായിരുന്നു. മാത്രമല്ല വിവാഹിതരായ നടിമാര്‍ സഹോദരി വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ വിവാഹിതരായ നടിമാരും പഴയതുപോലെയല്ല.
എന്റെ ഭര്‍ത്താവ് കാരണമാണ് എനിക്ക് ഇപ്പോഴും നടിയാകാന്‍ കഴിയുന്നത്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ ഭര്‍ത്താവ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല എന്നത് സത്യമാണ്.' എന്നാണ് പ്രിയാമണി പറഞ്ഞത്.
Key words: Priya Mani, Movie
COMMENTS