കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകന്‍ അജീഷിന്റെ ജീവനെടുത്ത ആളക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാന്‍ പുതിയ സംഘം നിലവിലെ ദൗത്യ സ...
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകന്‍ അജീഷിന്റെ ജീവനെടുത്ത ആളക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാന്‍ പുതിയ സംഘം നിലവിലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നു. ട്രാക്കിങ് വിദഗ്ദനും ഷാര്‍പ് ഷൂട്ടറുമായ നവാബ് അലി ഖാനാണ് കൂട്ടത്തില്‍ കേമന്‍. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാലംഗ സാങ്കേതിക വിദഗ്ധ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബേലൂര്‍ മഖ്‌ന ദൗത്യം പ്രതിസന്ധിയിലാണ്.
മോഴ കര്‍ണാടക കാടുകളില്‍ തുടരുന്നതിനാല്‍ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ മരക്കടവ് ഭാഗത്തു വന്നതൊഴിച്ചാല്‍ ബേലൂര്‍ മഖ്‌ന പിന്നെ കേരളത്തിലേക്ക് വന്നിട്ടില്ല. ഒടുവില്‍ സിഗ്‌നല്‍ കിട്ടിയപ്പോള്‍ മോഴ കേരളത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലായിരുന്നു.
അതേസമയം, ബേലൂര്‍ മഖ്‌നയെ പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
COMMENTS