New Delhi farmers protest
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ അണിചേരുമെന്ന് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം). ഫെബ്രുവരി 26 ന് ദേശീയതലത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും മാര്‍ച്ച് 14 ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ അഖിലേന്ത്യാ അഖില കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പൊലീസ് നടപടിയില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
അതിനിടെ പഞ്ചാബ് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ പൊലീസ് തീരുമാനിച്ചു. അതിര്‍ത്തിയില്‍ സമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
Keywords: Farmers protest, Police, SKM
COMMENTS