ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന ബില്ലുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ...
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന ബില്ലുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഐപിസിയും സിആര്‍പിസിയും എടുത്തുമാറ്റി പകരം പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന മൂന്ന് ബില്ലുകള്‍ ജൂലൈ മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ സന്‍ഹിത എന്നിവയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍. ഇവ കഴിഞ്ഞ ഡിസംബര്‍ 21ന് പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നീ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ നിയമത്തില്‍ ഐ.പി.സി ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരില്‍ അറിയപ്പെടും. സി.ആര്‍.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും എവിഡന്‍സ് ആക്ട് ഭാരതീയ സാക്ഷ്യവുമാകും. 1860ല്‍ തയാറാക്കിയതാണ് ഇന്ത്യന്‍ പീനല്‍ കോഡ്. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യര്‍ 1973ലുള്ളതാണ്. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872ലും. ഇതിനു പകരം കൊണ്ടു വന്ന മൂന്ന് നിയമസംഹിതകള്‍ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയിരുന്നു.
രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി. തീവ്രവാദം, ആള്‍ക്കൂട്ടക്കൊല, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Key words: New Criminal Law, July
COMMENTS