ഹിന്ദിയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്...
ഹിന്ദിയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തി.
'താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി' എന്നാണ് നയന്‍താര കുറിച്ചത്. അതേസമയം ഷാരൂഖ് ഖാനാണ് മികച്ച നടന്‍. ജവാനിലെ പ്രകടനത്തിലാണ് താരത്തിനും പുരസ്‌കാരം. റാണി മുഖര്‍ജി, ബോബി ഡിയോള്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
കൂടാതെ, ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റര്‍ജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.
Key words: Nayanthara, Dada Saheb Phalke Award, Best Actress
COMMENTS