ഇസ്ലാമാബാദ്: കാലതാമസം നേരിട്ട ഫലങ്ങളും തീവ്രവാദി ആക്രമണങ്ങളും മൂലം ആകെ കുഴഞ്ഞുമറിഞ്ഞ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി പ്രഖ്യാപി...
ഇസ്ലാമാബാദ്: കാലതാമസം നേരിട്ട ഫലങ്ങളും തീവ്രവാദി ആക്രമണങ്ങളും മൂലം ആകെ കുഴഞ്ഞുമറിഞ്ഞ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി പ്രഖ്യാപിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും. ഇരുവരുടേയും പ്രഖ്യാപനം രാജ്യത്തെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഷരീഫിന്റെ പാര്‍ട്ടി ഒറ്റകക്ഷിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി, എന്നാല്‍ തടവിലാക്കപ്പെട്ട ഖാന്റെ അനുയായികള്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നിന്ന് തടഞ്ഞതിനെത്തുടര്‍ന്ന് ഒറ്റ ബ്ലോക്കായി മത്സരിക്കുന്നതിന് പകരം സ്വതന്ത്രനായി മത്സരിച്ചു, മൊത്തത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി.
ഇതോടെ, സ്വന്തം പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് ഗ്രൂപ്പുകളുമായി സംസാരിക്കുമെന്ന് ഷെരീഫ് പറഞ്ഞു.
തീവ്രവാദി ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ട വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷം 265 സീറ്റുകളില്‍ മുക്കാല്‍ ഭാഗവും ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെരീഫിന്റെ പ്രഖ്യാപനം. ' സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങള്‍ക്കില്ല, അതിനാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ മറ്റ് പാര്‍ട്ടികളെ ക്ഷണിക്കും. ഈ ചുമതല ഞാന്‍ ഷെഹ്ബാസ് ഷെരീഫിനെ ഏല്‍പ്പിച്ചു. പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും നിലവിലെ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനും പാര്‍ട്ടി ആസിഫ് അലി സര്‍ദാരിയെയും മൗലാന ഫസ്ലുര്‍ റഹ്മാനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 'സൗഖ്യമാക്കാന്‍' താന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ പൊതുജനങ്ങളുടെ ഉത്തരവിനെ മാനിക്കുന്നു. ലോകവുമായും അയല്‍ക്കാരുമായും മികച്ച ബന്ധം പുലര്‍ത്തുക എന്നതാണ് ഞങ്ങളുടെ അജണ്ടയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ക്ക് വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. ഞങ്ങള്‍ എല്ലാവരും ഇന്നലെ ഒരുമിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ഫലം വരാത്തതിനാല്‍ നിങ്ങളെ അഭിസംബോധന ചെയ്തില്ല. തകര്‍ന്ന പാക്കിസ്ഥാനെ പുനര്‍നിര്‍മ്മിക്കാനും ഞങ്ങളോടൊപ്പം ഇരിക്കാനും ഞങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും നവാസ് ഷെരീഫ് പറഞ്ഞു.
Key words: Pakistan Election, Nawaz Sharif, Imran Khan, Crisis
COMMENTS