Mushrooms are a very profitable crop without much investment. The nutritional and medicinal properties of mushrooms are the factors
കോയമ്പത്തൂര്‍ : അമൃത കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലെ കൊണ്ടമ്പട്ടി പഞ്ചായത്തില്‍ ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികളും കൃഷിവകുപ്പും ചേര്‍ന്ന് കര്‍ഷകര്‍ക്ക് ക്ലാസ്സ് നടത്തി. കൂണ്‍ കൃഷിയുടെ സാധ്യതകളും അത് ചെയ്യുന്ന രീതിയും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. ഏറെ മുടക്കുമുതലില്ലാതെ തന്നെ നല്ല സമ്പാദ്യമുണ്ടാക്കാന്‍ കഴിയുന്ന വിളയാണ് കൂണ്‍.
രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ ശ്രദ്ധിക്കപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നല്‍കേണ്ട ആവശ്യമില്ല. കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ല. സുലഭമായി ലഭിക്കുന്ന വൈക്കോല്‍, അറക്കപ്പൊടി എന്നിവമാധ്യമമാക്കി കൃഷി ഫലപ്രദമായി പോഷിപ്പിക്കാവുന്നതാണ്.
ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂണ്‍ കൃഷി.
അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സുന്ദരരാജന്‍, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് സുപ്പറിന്റന്റ് ഷെല്‍വരാജ്, കോളേജ് ഡീന്‍ ഡോ : സുധീഷ് മണലില്‍ എന്നിവര്‍് പരിപാടിക്ക് നേതൃത്വം നല്‍കി.
COMMENTS