കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുത്തിലെ 4 പേരുടെ മരണത്തില്‍ പൊലീസിന്റെ പുതിയ റിപ്പോ...
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുത്തിലെ 4 പേരുടെ മരണത്തില്‍ പൊലീസിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മരണം ആദ്യം കൊലപാതകം എന്ന് സംശയിച്ചെങ്കിലും പിന്നീട് ഭാര്യയെയും കുട്ടികളെയും കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ആനന്ദ് സുജിത് ഹെന്റി ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗറിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മൂന്നു പേര്‍ കൊല്ലപ്പെട്ടതാണെന്നും ഒരാള്‍ ജീവനൊടുക്കിയതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികളുടെ ദേഹത്ത് വെടിയേറ്റ മുറിവുകളോ മറ്റ് ക്ഷതങ്ങളോ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിഷമോ കൂടുതല്‍ അളവില്‍ മരുന്നോ നല്‍കി കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാകൂ.
ആനന്ദന്റേയും ആലീസിന്റേയും മൃതദേഹം വീട്ടിലെ കുളിമുറിയിലാണ് കണ്ടെത്തിയത്. ആലീസിന് നിരവധി തവണ വെടിയേറ്റിട്ടുണ്ട്.
COMMENTS