The missing two-year-old girl from Chaka was found near All Saints College behind Brahmos Center on the way to Kochuveli railway station
തിരുവനന്തപുരം: ചാക്കയില്‍ നിന്നു കാണാതായ രണ്ടുവയസ്സുകാരിയെ ഓള്‍സെയിന്റ്സ് കോളജിനടുത്തു ബ്രഹ്മോസ് കേന്ദ്രത്തിനു പിന്നില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലുള്ള ഓടയില്‍ നിന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയതിനു കുട്ടിയുടെ പിതാവ് പൊലീസിനു നന്ദി അറിയിച്ചു.
കുട്ടിയെ തിരുവനന്തപുരം ജനറല്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കു വേണ്ട പരിചരണവും വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് പുറമേ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കൂടുതല്‍ കാര്യങ്ങള്‍ക്കു വിശദീകരിക്കാമെന്നും പൊലീസ് അറിയിച്ചു.തെരുവോരത്തു കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കുട്ടിയെ കാണാതായത്. വഴിയരികില്‍ അച്ഛനമ്മമാര്‍ക്കൊപ്പം രാത്രി ഉറങ്ങിയതായിരുന്നു കുഞ്ഞ്.
ഇടയ്ക്കു മാതാപിതാക്കള്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Summary: The missing two-year-old girl from Chaka was found near All Saints College behind Brahmos Center on the way to Kochuveli railway station. The police have started an investigation centered here. The child's father thanked the police for finding the child.
COMMENTS