കേരളത്തിലെ തീയേറ്ററുകളില്‍ പുതിയ റിലീസുകള്‍ വിലക്കിയ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചതിനെത്തുടര്‍ന്ന് നിലപാട് വ്യക്തമാക്കി നിര്...
കേരളത്തിലെ തീയേറ്ററുകളില്‍ പുതിയ റിലീസുകള്‍ വിലക്കിയ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചതിനെത്തുടര്‍ന്ന് നിലപാട് വ്യക്തമാക്കി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടേയും സംഘടന. തങ്ങളുടെ ചിത്രങ്ങള്‍ പറഞ്ഞ സമയത്തു തന്നെ ഇറക്കുമെന്നാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കേരള, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
കേരളത്തിലെ ഒരു തീയറ്റര്‍ സംഘടന ഈ മാസം 22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിച്ചതായി മാധ്യമങ്ങളിലൂടെ അറിയുവാന്‍ കഴിഞ്ഞു. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിം പ്രദര്‍ശനത്തിന് എത്തിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രം 22ന് തന്നെയും തുടര്‍ ചിത്രങ്ങള്‍ തീരുമാനിച്ച തീയതികളില്‍ തന്നെയും പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിക്കുന്നു.
ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ തീയറ്ററുകള്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കരാറിലേര്‍പ്പെട്ടു കൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തീയറ്ററുകളുമായി തുടര്‍ന്നും ഞങ്ങള്‍ സഹകരിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദര്‍ശിപ്പിക്കാത്ത തീയേറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനമെന്നും സംഘടകള്‍ അറിയിച്ചു
Key words: Manjummal Boys, Theatre, Film, Release,
COMMENTS