തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ പങ്കെടുക്കുന്ന നാല് യാത്രികരുടെ പേരുകള്‍ പങ്കുവെച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി...
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ പങ്കെടുക്കുന്ന നാല് യാത്രികരുടെ പേരുകള്‍ പങ്കുവെച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് അഭിമാനമായി ഗഗന്‍യാന്‍ ദൗത്യത്തിനായി മലയാളി യാത്രികനും ഉണ്ട്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് കേരളം കാത്തിരുന്ന ആ മലയാളി. ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് സംഘത്തിലുള്ള മറ്റ് മൂന്നുപേര്‍.
ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് ബഹിരാകാശ യാത്രികരുടെ പേര് വെളിപ്പെടുത്തിയത്.
2025ലാണ് മനുഷ്യരുള്‍പ്പെടുന്ന രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ ദൗത്യം ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. 2019-ല്‍ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ദൗത്യം.
Key words: Malayalee, Gaganyaan, Kerala, NarendraModi
COMMENTS