മുംബൈ: മറാത്ത സംവരണ ബില്ലിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര നിയമസഭ. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലുകള്‍ മിനിറ്റുകള്‍ക്കുള്ളി...
മുംബൈ: മറാത്ത സംവരണ ബില്ലിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര നിയമസഭ. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലുകള്‍ മിനിറ്റുകള്‍ക്കുള്ളിലാണ് പാസാക്കിയത്. ഭരണകക്ഷിയായ ശിവസേന നേതാവും മന്ത്രിയുമായി ചഗന്‍ ഭുജ്ബല്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത ഏക അംഗം.
വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍. ഇത് ഏകകണ്ഠമായും പൂര്‍ണ ഭൂരിപക്ഷത്തോടെയും പാസാക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സഭയില്‍ അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബില്‍ ഏകകണ്ഠമായി പാസാക്കണമെന്ന് അഭ്യര്‍ഥിക്കുകയും പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ ഏകകണ്ഠമായി പാസാക്കിയത്.
ബില്‍ അനുമതിക്കായി മുഖ്യമന്ത്രി ഇനി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിക്കും. അതിനുശേഷം ഇത് നിയമമാകും.
Key words: Maharashtra Assembly, Maratha Reservation Bill
COMMENTS