ന്യൂഡല്‍ഹി: ദീര്‍ഘകാലം ഹോക്കി ഇന്ത്യ സിഇഒ ആയിരുന്ന എലീന നോര്‍മന്‍ രാജിവച്ചു. കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശിക നല്‍കാത്ത...
ന്യൂഡല്‍ഹി: ദീര്‍ഘകാലം ഹോക്കി ഇന്ത്യ സിഇഒ ആയിരുന്ന എലീന നോര്‍മന്‍ രാജിവച്ചു. കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.
13 വര്‍ഷം നീണ്ട സേവനമാണ് ഇതോടെ ഓസ്ട്രേലിയയില്‍ നിന്നുള്ള എലീന അവസാനിപ്പിച്ചത്. കാരണം വ്യക്തമാക്കിയല്ല രാജി എങ്കിലും ശമ്പളം മുടങ്ങിയതിലും ജോലി സാഹചര്യത്തിലും അവര്‍ അസന്തുഷ്ടയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ദേശീയ ഫെഡറേഷന്‍ തന്നെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുഖ്യ പരിശീലക ജാനെകെ ഷോപ്മാന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഹോക്കി ഇന്ത്യക്ക് തിരിച്ചടിയായി എലീനയുടേയും തിരിച്ചടി.
COMMENTS