കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എം.വി ജയരാ...
കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എം.വി ജയരാജനും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചതോടെയാണ് ജയരാജന് മത്സരിക്കാന്‍ കളമൊരുങ്ങിയത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വടകരയില്‍ കെ.കെ ശൈലജയും കാസര്‍കോട് എം.വി ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥിയാകും. അന്തിമ തീരുമാനം 21 നു നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകും.
അതേസമയം കൊല്ലത്ത് നടനും എം.എല്‍.എയുമായ എം. മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്കും ആലപ്പുഴയില്‍ സിറ്റിംഗ് എം പിയായ എ എം ആരിഫുമാണ് സാധ്യതാ പട്ടികയിലുള്ളത്. പാലക്കാട് എ വിജയരാഘവനും ആലത്തൂര്‍ കെ രാധാകൃഷ്ണനും മത്സരിക്കാനാണ് സാധ്യത. കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീമും മത്സരിക്കും.
Key words: Lok Sabha, MV Jayarajan, Kannur
COMMENTS