തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം തയ്യാറായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയില്‍ തീരുമാനമെടുത...
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം തയ്യാറായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയില്‍ തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
വടകരയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി.രവീന്ദ്രനാഥും
പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്.ഹംസയുമാണ് രംഗത്തുണ്ടാകുക. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈനും തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും.
സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക
ആറ്റിങ്ങല്‍ വി.ജോയ്
പത്തനംതിട്ട ടി.എം.തോമസ് ഐസക്
കൊല്ലം എം.മുകേഷ്
ആലപ്പുഴ എ.എം.ആരിഫ്
എറണാകുളം കെ.ജെ.ഷൈന്‍
ഇടുക്കി ജോയ്‌സ് ജോര്‍ജ്
ചാലക്കുടി സി.രവീന്ദ്രനാഥ്
പാലക്കാട് എ.വിജയരാഘവന്‍
ആലത്തൂര്‍ കെ.രാധാകൃഷ്ണന്‍
പൊന്നാനി കെ.എസ്.ഹംസ
മലപ്പുറം വി.വസീഫ്
കോഴിക്കോട് എളമരം കരീം
കണ്ണൂര്‍ എം.വി.ജയരാജന്‍
വടകര കെ.കെ.ശൈലജ
കാസര്‍കോട് എം.വി.ബാലകൃഷ്ണന്‍.
Key words: CPM, Loksabha Election, Candidate List
COMMENTS