LDF protest against central government
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധവുമായി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘം കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് ആരംഭിച്ചു.
ഇവര്‍ക്കൊപ്പം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എല്‍.ഡി.എഫ് നേതാക്കള്‍, മറ്റ് ഇടത് നേതാക്കള്‍, ഡല്‍ഹിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കുക എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഉച്ചയോടെ സമരം അവസാനിക്കും.
Keywords: LDF protest, Central government, Delhi
COMMENTS