തൃശൂര്‍: തൃശൂരില്‍ കൊടകരയില്‍ കെ.എസ്.ആര്‍.ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതല്‍ രണ്ടുപേരുടെ നില ഗ...
തൃശൂര്‍: തൃശൂരില്‍ കൊടകരയില്‍ കെ.എസ്.ആര്‍.ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതല്‍ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് കൊടകര മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വേളാങ്കണ്ണിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന ബസ് മുന്നില്‍ പോയിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ബ്രേക്ക് ചെയ്തപ്പോള്‍ ലോറിക്ക് പിന്നിലേക്ക് ബസ് ഇടിക്കുകയായിരുന്നു. അതേസമയം, ബസിന് പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു ലോറി ബസിന്‍ പിറകിലും ഇടിക്കുകയായിരുന്നു.
Key words: KSRTC, Bus, Accident, Kodakara, Critically Injured
COMMENTS