Kerala university senate meeting issue
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ വാക്കുതര്‍ക്കം. ഉന്നത വിദ്യാഭ്യാസ മന്തി ആര്‍.ബിന്ദുവും വിസി ഡോ.മോഹന്‍ കുന്നുമ്മലും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രമേയം പാസായെന്നു മന്ത്രിയും പാസായില്ലെന്നു വിസിയും നിലപാടെടുക്കുകയായിരുന്നു.
സേര്‍ച്ച് കമ്മറ്റിയില്‍ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം പാസാക്കാനായി വിളിച്ച യോഗമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. യോഗം വിളിച്ചത് താനാണെന്നും അതിനാല്‍ അധ്യക്ഷത വഹിക്കേണ്ടത് താനാണെന്നും വിസി വാദിച്ചു.
എന്നാല്‍ മന്ത്രി അധ്യക്ഷത വഹിക്കുകയും അജന്‍ഡ വായിക്കുകയും പ്രമേയം പാസായതായും യോഗം പിരിഞ്ഞതായും പ്രഖ്യാപിക്കുകയുമായിരുന്നു. ഇതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഇതേതുടര്‍ന്ന് സെനറ്റ് അംഗങ്ങള്‍ ഹാളില്‍ നിന്നും പോകാതെ പ്രതിഷേധിക്കുകായിരുന്നു.
Keywords: Kerala university, Senate meeting, Minister R.Bindu, VC
COMMENTS