തിരുവനന്തപുരം: ദിനംപ്രതി ഉയരുന്ന താപനില കേരളത്തെ കൊടുംചൂടിലേക്ക് തള്ളിവിടുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും...
തിരുവനന്തപുരം: ദിനംപ്രതി ഉയരുന്ന താപനില കേരളത്തെ കൊടുംചൂടിലേക്ക് തള്ളിവിടുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. അതും കോട്ടയത്ത്. കോട്ടയത്ത് ഇന്നലെ രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് സാധാരണയെക്കാള്‍ 4ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.
ഈ സീസണില്‍ കേരളത്തില്‍ രേഖപെടുത്തിയതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലായിരുന്നു മുമ്പ് ഇതേ താപനില രേഖപെടുത്തിയത്. അതേസമയം, ആലപ്പുഴയില്‍ സാധാരണയേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന ചൂടാണ് തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും രേഖപ്പെടുത്തിയത്. ഇന്നലെ ആലപ്പുഴയില്‍ 37.6 ഡിഗ്രിയായിരുന്നു താപനില. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷന്‍ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപെടുത്തിയത്.
അതേസമയം, വ്യാഴാഴ്ച കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കും.
Key words: Hot Weather, Temperature High, Kerala
COMMENTS