തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് സൂചന നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിച്ചില്ല...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് സൂചന നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി മുന്നറിയിപ്പ് നല്‍കി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.
വൈദ്യുതി ഉപഭോഗത്തിന്റെ 30% മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ബാക്കി പുറത്തുനിന്ന് വാങ്ങുകയാണെന്നും മന്ത്രി. മഴക്കുറവും ജലലഭ്യതക്കുറവും വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
തിരക്കുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറച്ചാല്‍ മാത്രമേ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. ഇതിന് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
Key words: KSEB, Power Issue, K Krishnankutty
COMMENTS